രാജ്യത്ത് ആകെ വാക്സിനേഷൻ 20 കോടി പിന്നിട്ടു. 45 വയസിനു മുകളിൽ മൂന്നിലൊന്ന് പേർക്ക് വാക്സീൻ നല്കി. 4.5ശതമാനം പേർക്കാണ് രണ്ടു ഡോസ് വാക്സീനും കിട്ടിയത്. 

ദില്ലി: കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്സീനേഷന് തയ്യാറെന്ന് ഫൈസർ കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസർ നല്കി.

രാജ്യത്ത് ആകെ വാക്സിനേഷൻ 20 കോടി പിന്നിട്ടു. 45 വയസിനു മുകളിൽ മൂന്നിലൊന്ന് പേർക്ക് വാക്സീൻ നല്കി. 4.5ശതമാനം പേർക്കാണ് രണ്ടു ഡോസ് വാക്സീനും കിട്ടിയത്. 

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷത്തിന് മുകളിൽ തുടരുന്നതായാണ് വിവരം. സംസ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി ഒൻപതര വരെ ലഭ്യമായ കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 2,02,570 പേർ കൊവിഡ് ബാധിതരായിട്ടുണ്ട്. 3,577 പേർ ഈ സമയത്ത് കൊവിഡ് മൂലം മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിതരായരായവരുടെ എണ്ണം രണ്ടേമുക്കാൽ കോടിക്കടുത്ത് എത്തി. ആകെ മരണം മൂന്നേകാൽ ലക്ഷത്തിലേക്ക് നീങ്ങുകയാണ്. കൊവിഡ് പ്രതിരോധത്തിൽ ഫ്രാൻസ് നൽകുന്ന സഹായത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona