Asianet News MalayalamAsianet News Malayalam

'സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടാപ്പിംഗ്' ഫോണും ഇമെയിലും കേന്ദ്രം ചോർത്തിയെന്ന് ശശി തരൂരും മഹുവ മൊയ്ത്രയും

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് പേരുടെയും വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം.സർക്കാരിന്‍റെ  ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്ന് മഹുവ മൊയ്ത്ര
 

phone and email tapped. alleges tharoor and mahuva moithra
Author
First Published Oct 31, 2023, 12:04 PM IST

ദില്ലി: തൻ്റെയും ഫോണും, ഇമെയിലും ചോർത്തിയതായി ശശി തരൂർ എം പി ആരോപിച്ചു .രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് പേരുടെയും വിവരങ്ങൾ ചോർത്തിയെന്നും  ആക്ഷേപമുണ്ട്.ഇത് സംബന്ധിച്ച സന്ദേശം ഫോണിലെത്തിയെന്ന് തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.മഹുവ മൊയ്ത്ര എംപിയാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണവുമായി ഇന്ന് രാവിലെ ആദ്യം രംഗത്ത് വന്നത്.സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ടാപ്പിംഗാണെന്ന് അവര്‍ കുറ്റപ്പെടുത്തി.സർക്കാരിന്‍റെ  ഭയം കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു


ചോദ്യത്തിന് കോഴ ആരോപണത്തില്‍ പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് മഹുവ മൊയ്ത്രയുടെ ഫോണ്‍ ചോര്‍ത്തിയതെന്ന് വിലയിരുത്തപ്പെട്ടു. പിന്നീടാണ് ശശി തരൂരടക്കമുള്ള നേതാക്കള്‍ തങ്ങളുടെ ഫോണും ചോര്‍ത്തിയെന്ന ആക്ഷേപവുമായി രംഗത്ത് വന്നത്. അഖിലേഷ് യാദവ്. പവന്‍ ഖേര എന്നിവരും സമാന പരാതിയുമായി രംഗത്ത് വന്നു.പെഗാസസ് അടക്കമുള്ള ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.അതിന്‍റെ തുടര്‍ച്ചയാണോ ഇതെന്ന ആശങ്ക പ്രതിപക്ഷം പങ്ക് വക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ വിമര്‍ശകരുടെ ഫോണുകളാണ് ചോര്‍ത്തപ്പെട്ടതെന്ന ആക്ഷേപമാണ് ശകതമാകുന്നുത്

Follow Us:
Download App:
  • android
  • ios