Asianet News MalayalamAsianet News Malayalam

പെ​ഗാസസ്: 2019-ലെ പ്രതിസന്ധിക്കിടെ കർണാടകയിലെ ജെഡിഎസ് - കോൺ​ഗ്രസ് നേതാക്കളുടെ ഫോണും ചോ‍ർത്തി

കർണാടക മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി പരമേശ്വര, മുൻ മുഖ്യമന്ത്രി  സിദ്ധരാമയ്യ എന്നിവരാണ് പെ​ഗാസസ് സ്പൈവെയറിലൂടെ നിരീക്ഷക്കപ്പെട്ടത്.

Phone of Congress JDS leaders hacked during 2019 karnataka political crisis
Author
Delhi, First Published Jul 20, 2021, 5:34 PM IST

ബെം​ഗളൂരു: 2019-ലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കർണാടകയിൽ കോൺ​ഗ്രസ്, ജെഡിഎസ് നേതാക്കളുടെ ഫോണുകൾ ചോർത്തപ്പെട്ടതായി വിലയിരുത്തൽ. പെ​ഗാസസ് പ്രൊജക്ടിൻ്റെ ഭാ​ഗമായി ഇന്ത്യൻ മാധ്യമമായ ദ വയ‍ർ ആണ് ഈ വിവരം പുറത്തു വിട്ടത്. 

2019-ൽ ജെഡിഎസ് - കോൺ​ഗ്രസ് സർക്കാരിനെ വീഴ്ത്താനായി 17 എംഎൽഎമാ‍ർ രാജിവച്ചിരുന്നു. ഇതേ തുടർന്ന് കർണാടകയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെടുകയും പിന്നീട് സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം നടക്കുകയും ചെയ്തിരുന്നു. ഈ സന്ദർഭത്തിലാണ് സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ ഫോൺ കോളുകൾ ചോർത്തപ്പെട്ടത്.  

കർണാടക മുഖ്യമന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി പരമേശ്വര, മുൻ മുഖ്യമന്ത്രി  സിദ്ധരാമയ്യ എന്നിവരാണ് പെ​ഗാസസ് സ്പൈവെയറിലൂടെ നിരീക്ഷക്കപ്പെട്ടത്. കുമാരസ്വാമിയുടെ പേഴ്സണൽ സെക്രട്ടറി സതീഷിന്റെ 2 ഫോൺ നമ്പറുകൾ ഈ കാലയളവിൽ ചോർത്തപ്പെട്ടു. സിദ്ധരാമയ്യയുടെ പേഴ്സണൽ സെക്രട്ടറി വെങ്കിടേഷിന്റെ ഫോണും അതേകാലത്ത് ചോർത്തി.  മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോണും ചോർത്തിയെന്നാണ് ദ വയ‍റിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios