ദില്ലി: വിദേശ വനിതയ്‍ക്കൊപ്പമുള്ള മഹാത്മ ഗാന്ധിയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കപ്പെട്ടിരുന്നു. ട്വിറ്റില്‍ 'സഞ്ജയ് ഗുപ്ത  ബിജെപി' എന്ന പേരിലുള്ള അക്കൗണ്ടിലൂടെയാണ് ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയത്. ഷൂനക്കുന്നവരെ, നിങ്ങളുടെ രാഷ്ട്ര പിതാവ് എന്താണ് ചെയ്യുന്നത് എന്ന കുറിപ്പോടെയാണ് സഞ്ജയ് ഈ ചിത്രം പങ്കുവെച്ചത്.

എന്നാല്‍, ഈ ചിത്രം വ്യാജമാണെന്നുള്ളതാണ് സത്യം. രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ഒപ്പമുള്ള ഗാന്ധിയുടെ ചിത്രമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. 1946 ജൂലൈ ആറിന് ബോംബെയില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗത്തിനിടെയുള്ള അസോസിയേറ്റഡ് പ്രസിന്‍റെ പ്രസിദ്ധമായ ഒരു ചിത്രമാണ് എഡിറ്റ് ചെയ്തിരിക്കുന്നതെന്നും വ്യക്തമാണ്.