മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഇന്ദിരാ രസോയി യോജന പ്രകാരം പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തുനിന്നുള്ളതാണ് വീഡിയോ.
ജയ്പൂർ: സർക്കാർ വക ഭക്ഷണശാലയിലെ പാത്രങ്ങൾ പന്നികൾ നക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുന്നു. രാജസ്ഥാനിലാണ് സംഭവം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഇന്ദിരാ രസോയി യോജന പ്രകാരം പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തുനിന്നുള്ളതാണ് വീഡിയോ.
ഭരത്പൂരിലെ എംഎസ്‌ജെ കോളേജിന് മുന്നിലുള്ള ഭക്ഷണവിതരണസ്ഥലത്ത് പന്നികൾ പ്ലേറ്റുകൾ നക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ രസോയി (അടുക്കള) മദർ തെരേസ എന്ന സ്ഥാപനമാണ് പ്രവർത്തിപ്പിച്ചിരുന്നത്. 8 രൂപയ്ക്ക് ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയാണ് ഇന്ദിരാ രസോയി യോജന. പദ്ധതി പ്രകാരം 100 കോടി രൂപ ബജറ്റിൽ വകയിരുത്തിയാണ് 25 ഇന്ദിര റസോയികൾ പ്രവർത്തനക്ഷമമാക്കിയത്. വീഡിയോ വൈറലായതോടെ ഭരത്പൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്ഥാപനവുമായുള്ള കരാർ അവസാനിപ്പിക്കുകയും നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചതിനെ രസകരമായ സംഭവം എന്ന് വിശേഷിപ്പിച്ച് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. കോൺഗ്രസ് ഇതിനെ ലാഘവത്തോടെ കാണരുതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞതായാണ് റിപ്പോർട്ട്. പാർലമെന്റിൽ ഗുലാം നബി ആസാദിനെയും മോദി ഇതുപോലെ പ്രശംസിച്ചിരുന്നു, പിന്നീടെന്ത് ഉണ്ടായെന്ന് നമ്മൾ കണ്ടതാണെന്നും ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതിനെ സൂചിപ്പിച്ച് സച്ചിൻ പൈലറ്റ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മംഗാർ ധാം സന്ദർശന വേളയിൽ അദ്ദേഹം അശോക് ഗെഹ്ലോട്ടിനെ പ്രശംസിച്ചതിന് നമ്മളെല്ലാം സാക്ഷികളായിരുന്നു. നേരത്തെ രാജ്യസഭയിൽ മുൻ രാജ്യസഭാ എം പി ഗുലാം നബി ആസാദിനെ വിടവാങ്ങൽ ദിവസം പ്രധാനമന്ത്രി പ്രശംസിച്ചപ്പോഴും സമാനമായ കാര്യങ്ങൾ നാമെല്ലാവരും കണ്ടിട്ടുണ്ട്.. അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. ഇന്നലെ നടന്നത് രസകരമായ ഒരു സംഭവവികാസമാണ്, അത് നിസ്സാരമായി കാണേണ്ടതില്ല. സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
Read Also: ദമ്പതികളെയും ജോലിക്കാരിയെയും അഞ്ചംഗസംഘം ക്രൂരമായി കൊലപ്പെടുത്തി, കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
