ഈ ഭിന്നത അശാസ്ത്രീയമാണെന്നും പുരുഷമേധാവിത്വം മുൻനിർത്തിയുള്ളതാണെന്നും അശ്വനി കുമാർ ഉപാദ്ധ്യായ ഹർജിയിൽ കുറ്റപ്പെടുത്തി

ദില്ലി: രാജ്യത്ത് സ്ത്രീക്കും പുരുഷനും വ്യത്യസ്‌തച വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹർജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാദ്ധ്യായയാണ് ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ വിഷയത്തിൽ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ വിശദീകരണം തേടി. ഇപ്പോൾ ഇന്ത്യയിൽ പുരുഷന്റെ വിവാഹ പ്രായം 21 ഉം സ്ത്രീക്ക് 18ഉമാണ്.

ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവർ കേന്ദ്രസർക്കാരിനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. ലിംഗപരമായി വിവാഹപ്രായത്തിലുള്ള ഈ ഭിന്നത അശാസ്ത്രീയമാണെന്നും പുരുഷമേധാവിത്വം മുൻനിർത്തിയുള്ളതാണെന്നും അശ്വനി കുമാർ ഉപാദ്ധ്യായ ഹർജിയിൽ കുറ്റപ്പെടുത്തി.