കെജ്രിവാളിനെ ആശംസിച്ച് പിണറായി വിജയൻ ; "ബിജെപിക്ക് ജനം നൽകിയ തിരിച്ചടി"
ബിജെപിക്ക് ഒരു ബദലുണ്ടെങ്കിൽ അവരെ ജനം അംഗീകരിക്കും എന്നതിന് തെളിവാണ് ദില്ലി ഫലമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ദില്ലി തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിൽ അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയേയും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലിയിൽ ഹാട്രിക് വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വജയൻ പറഞ്ഞു. ദില്ലിയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് ബിജെപിയും കോൺഗ്രസും പാഠങ്ങൾ പഠിക്കേണ്ടതുണ്ട്.
ബിജെപിയുടെ വര്‍ഗ്ഗീയതക്കും ജനദ്രോഹ നടപടികൾക്കും എതിരെ ജനം നൽകിയ തിരിച്ചടിയാണ് ദില്ലി ഫലമെന്നും പിണറായി വിജയൻ പറഞ്ഞു. ബിജെപിക്ക് ഒരു ബദലുണ്ടെങ്കിൽ അവരെ ജനം അംഗീകരിക്കും എന്നതിന് തെളിവാണ് ദില്ലി ഫലം. ഈ ഫലത്തിൽ നിന്ന് ബിജെപിയും കോൺഗ്രസും പാഠങ്ങൾ പഠിക്കണം. രാജ്യത്തിന്റെ പൊതുവികാരമാണ് ദില്ലി ഫലത്തിൽ പ്രതിഫലിച്ചതെന്നും പിണറായി വിജയൻ ഓര്‍മ്മിപ്പിച്ചു.
- pinarayi vijayan
- Arvind Kejriwal
- പിണറായി വിജയൻ
- കെജ്രിവാളിനെ ആശംസിച്ച് പിണറായി
- Delhi Assembly Election Results 2020 Live
- Delhi Election 2020 Winning candidates list
- Live Delhi Elections News
- Delhi Elections 2020 latest News
- Delhi Vidhan Sabha Election 2020
- Delhi vidhan sabha election result 2020
- Delhi election 2020 result today
- Delhi vidhan sabha election live results
- ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
- ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്
- ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2020
- ദില്ലി ഫലം 2020