Asianet News MalayalamAsianet News Malayalam

അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ പുതുച്ചേരി ജിപ്മർ അടച്ചിടുന്നതിനെതിരെ ഹർജി പരി​ഗണിക്കും

ഹർജി രാവിലെ 10:30ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

plea against holiday for puducherry Jipmer on Ayodhya pran prathishta day prm
Author
First Published Jan 20, 2024, 11:54 PM IST

ചെന്നൈ: അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ദിനം പുതുച്ചേരി ജിപ്മർ ( ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ​ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്)  അടച്ചിടുന്നതിനെതിരായ ഹർജി ഞായറാഴ്ച മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ഹർജി രാവിലെ 10:30ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തിങ്കളാഴ്ച ആശുപത്രി അടച്ചിട്ടാൽ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ഹർജിക്കാരൻ അറിയിച്ചു. ശാസ്ത്രക്രിയ നിശ്ചയിക്കപ്പെട്ടവരും ഗർഭിണികളടക്കം ആശുപത്രിയിലുണ്ടെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios