രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു കോടിയോളം കുട്ടികൾ അവരുടെ ചിന്തകൾ പോസ്റ്റ് കാർഡിൽ അയച്ചു.
ദില്ലി: അമർ ജവാൻ ജ്യോതി വിവാദം മന്‍ കി ബാത്തില്‍ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പല വിരമിച്ച സൈനികരും വിഷയത്തില്‍ തനിക്ക് കത്തെഴുതി. അമര്‍ജവാന്‍ ജ്യോതി പോലെ വീരമൃത്യു വരിച്ച സൈനീകരുടെ സംഭാവനകളും അനന്തമാണ്. എല്ലാവരു അവസരം ലഭിക്കുമ്പോൾ ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെന്നും വാക്സിനിലുള്ള വിശ്വാസം വര്‍ധിക്കുന്നത് പ്രത്യാശ നല്‍കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു
മോദിയുടെ വാക്കുകൾ -
കൊവിഡിന്‍റെ പുതിയ തരംഗത്തോട് രാജ്യം വിജയകരമായി പൊരുതുകയാണ്. കൊവിഡ് കേസുകള്‍ കുറയുന്നത് നല്ല സൂചന. ആളുകള്‍ക്ക് വാക്സിനില്‍ വിശ്വാസം വർധിക്കുന്നത് പ്രത്യാശ നല്‍കുന്നതാണ്. ആസാദി കാ അമൃത മഹോത്സവം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്ന ആഘോഷമല്ല.സുഹൃത്ത് രാജ്യങ്ങളിൽ നിന്നടക്കം ആശംസകൾ ലഭിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു കോടിയോളം കുട്ടികൾ അവരുടെ ചിന്തകൾ പോസ്റ്റ് കാർഡിൽ അയച്ചു. അതിൽ ഒരു കുട്ടി പറഞ്ഞത് ഭീകര മുക്തമായ സുസ്ഥിര ഇന്ത്യ വേണം എന്നാണ്. ഈ പോസ്റ്റു കാർഡുകളിൽ യുവത്വത്തിൻറെ കാഴ്ചപ്പാടുകളാണ് പ്രതിഫലിക്കുന്നത്. ശ്രദ്ധിക്കപ്പെടാത്ത പലർക്കും ഇത്തവണ പത്മ അവാർഡുകൾ ലഭിച്ചു.
