Asianet News MalayalamAsianet News Malayalam

പ്രതിപക്ഷവും മാധ്യമങ്ങളും വിചാരിച്ചാൽ ഞാൻ തകരില്ല, ഇന്ത്യയുടെ വളർച്ചയിൽ ചിലർക്ക് നിരാശ: കോൺ​ഗ്രസിനെതിരെ മോദി

ഈ ആരോപണങ്ങൾക്ക് ജനം മറുപടി നൽകും. രാജ്യത്തെ ജനങ്ങളാണ് തൻ്റെ സുരക്ഷാ കവചം. നുണകൾക്ക് ഈ കവചത്തെ ഭേദിക്കാനാവില്ല. കോൺഗ്രസ് കുടുംബത്തെ സംരക്ഷിക്കുന്നു ,താൻ രാജ്യത്തെയും. 

PM Modi hit on Congress
Author
First Published Feb 8, 2023, 5:32 PM IST

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയെ പേരെടുത്ത് പറയാതെ കടന്നാക്രമിച്ച മോദി രാഹുൽ രാഷ്ട്രപതിയെ വരെ അപമാനിച്ചു സംസാരിച്ചെന്ന് കുറ്റപ്പെടുത്തി. ബിജെപി ഭരണത്തിൽ രാജ്യം അഴിമതി മുക്തമായെന്നും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്നും പറഞ്ഞ മോദി  യുപിഎ കാലത്ത് ഭീകരാക്രമണങ്ങളും അഴിമതിയും മാത്രമാണ് നടന്നതെന്നും കുറ്റപ്പെടുത്തി. 

പ്രസം​ഗത്തിനിടെ രാഹുൽ ​ഗാന്ധിക്കെതിരെ പേരെടുത്ത് പറയാതെ മോദി വിമർശനം ഉന്നയിച്ചു. ലോക്സഭയിലെ പ്രതികരണത്തിലൂടെ ചിലരുടെ മനോനില വ്യക്തമായെന്ന് മോദി പറഞ്ഞു. ഈ വലിയ നേതാവ് രാഷ്ട്രപതിയെ പോലും അപമാനിച്ചു. എന്താണ് ഇദ്ദേഹത്തിൻ്റെ വിചാരം? ഇത്തരം പ്രതികരണത്തിലൂടെ അദ്ദേഹം സ്വയം വെളിപ്പെട്ടു. പ്രതിപക്ഷത്ത് നിന്നും സംസാരിച്ച ഒരാൾ പോലും രാഷ്ട്രപതിയുടെ പ്രസംഗത്തെ പരാമർശിച്ചില്ല
വെറുപ്പിൻ്റെ രാഷ്ട്രീയമാണ് പുറത്ത് വന്നത്. 

പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയപ്പോൾ പ്രതിപക്ഷം കനത്ത മുദ്രാവാക്യങ്ങളുമായി പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. ബിആർഎസ് അംഗങ്ങൾ ആദ്യം തന്നെ പ്രസംഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പിന്നാലെ കോൺ​ഗ്രസ് അം​ഗങ്ങളും സഭവിട്ടു. പ്രസം​ഗം ബഹിഷ്കരിക്കുന്നതിൽ പ്രതിപക്ഷ നിരയിൽ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഡിഎംകെ, എൻസിപി, തൃണമൂൽ എംപിമാർ സഭയിൽ തുടർന്നു. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. 

ഇറങ്ങി പോയ കോൺ​ഗ്രസ് എംപിമാർ പിന്നീട് സഭയിലേക്ക് തിരിച്ചെത്തി. കോൺ​ഗ്രസ് നിരയിൽ ആദ്യമെത്തിയത്. ശശി തരൂരായിരുന്നു. സഭയിലേക്ക് തിരിച്ചെത്തിയ തരൂരിന് മോദി നന്ദി  പറഞ്ഞു. പിന്നാലെ കാർത്തി ചിദംബരവും സഭയിലെത്തി. വൈകാതെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുഴുവൻ കോൺ​ഗ്രസ് എംപിമാരും മടങ്ങിയെത്തി. അതേസമയം പ്രസം​ഗത്തിനിടെ പലവട്ടം ബിജെപി എംപിമാർ നരേന്ദ്രമോദിക്ക് ജയ് വിളിച്ചു. 

മോദിയുടെ വാക്കുകൾ - 

ഇന്ത്യയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള പ്രസംഗമാണ് രാഷ്ട്രപതി പാർലമെൻ്റിൽ നടത്തിയത്. യഥാർത്ഥ്യബോധവും, വികസന കാഴ്ചപ്പാടും രാഷ്ട്രപതിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ വലിയ മാറ്റം രാജ്യത്തുണ്ടായി. രാജ്യം അഴിമതി മുക്തമായി. സമ്പദ് വ്യവസ്ഥയും മെച്ചപ്പെട്ടു. ജി 20 അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യയെത്തിയത് അഭിമാനകരമായ നേട്ടമാണ്. എന്നാൽ ചിലർക്ക് ഇതെല്ലാം സങ്കടമുണ്ടാക്കുന്നു. അവർ ആത്മപരിശോധന നടത്തട്ടെ, ഈ സർക്കാർ സ്ഥിരതയുള്ളതാണ്. നിരാശയിൽ കഴിയുന്ന ചിലർക്ക് ഇതൊന്നും ഉൾക്കൊള്ളാനാവുന്നില്ല. ഈ വികസനത്തിൽ അവർ തീർത്തും നിരാശരാണ്. ഈ നിരാശയ്ക്ക് കാരണങ്ങളുണ്ട്.  സ്ഥിരതയുള്ള സർക്കാരാണിത്
നിരാശയിൽ കഴിയുന്ന ചിലർക്ക് ഇതൊന്നും ഉൾക്കൊള്ളാനാവുന്നില്ല. ഈ വികസനത്തിൽ അവർ തീർത്തും നിരാശരാണ്. ഈ നിരാശക്ക് കാരണങ്ങളുണ്ട്. അവർക്ക് ഇതൊക്കെ ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ്. 

അവരുടെ ഭരണകാലം അഴിമതിയുടെ യുഗമായിരുന്നു. ടുജി, കോമൺവെൽത്ത് ഗെയിംസ് തുടങ്ങി അഴിമതിയുടെ ചെളി പുരണ്ട നിരവധി കാര്യങ്ങൾ അവരുടെ കാലത്താണ്. അന്താരാഷ്ട്ര തലങ്ങളിൽ ഇരുണ്ട യുഗമായാണ് രേഖപ്പെടുത്തിയത്. 2004 മുതൽ 2014 വരെയുള്ള പത്ത് വർഷക്കാലം നഷ്ടങ്ങളുടേത് മാത്രം. അവർക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാകുന്നുവെന്നത് തന്നെ. 2014ന് മുൻപ് രാജ്യത്തെ സമ്പദ് വ്യവസ്ഥയും, വിലക്കയറ്റവുമൊക്കെ എങ്ങനെയായിരുന്നു തൊഴില്ലായ്മ നിർമ്മാർജ്ജനം ചെയ്യുമെന്ന് പറഞ്ഞു. എന്നിട്ടെന്തായി? യുപിഎ ഭരണകാലത്ത് ഒരു ദശാബ്ദം ഭീകരാക്രമണം പതിവായിരുന്നു. അപ്പോൾ ആക്രമണങ്ങളുണ്ടാകുക സ്വാഭാവികം. 

ലോകരാഷ്ട്രങ്ങൾ ഇന്ത്യയുടെ വികസനത്തെ ഉറ്റുനോക്കുന്നു. അഴിമതിയുടെ രാഷ്ട്രീയത്തോടാണ് ഇവർക്ക് താൽപര്യം. ജനപക്ഷ രാഷ്ട്രീയത്തോടല്ല. അപ്പോൾ പുതിയ രാഷ്ടീയം വരുമ്പോൾ അവർ ചോദ്യം ചെയ്യും ക്രിയാത്മക വിമർശനമാണ് ആവശ്യം. അവർക്കെതിരായ അഴിമതികൾ പുറത്ത് വരുമ്പോൾ ഇഡിയടക്കമുള്ള ഏജൻസികളെ കുറ്റം പറയും. ഇഡിക്ക് മാത്രമേ പ്രതിപക്ഷത്തെ ഇപ്പോൾ ഒന്നിപ്പിക്കാനാവൂ. ഹാർവാർഡ് സർവകലാശാല കോൺഗ്രസിൻ്റെ വളർച്ചയേയും, തളർച്ചയേയും കുറിച്ച് ഇപ്പോൾ പഠിക്കുന്നു. കോൺഗ്രസിൻ്റെ തകർച്ച തുടർക്കഥയാകും. ജനങ്ങളുമായി കോൺഗ്രസിന് ബന്ധമില്ല.  പ്രതിപക്ഷവും, മാധ്യമങ്ങളും  വിചാരിച്ചാൽ മോദി തകരില്ല. 

തൻ്റെ ജീവൻ ഇന്ത്യക്കായി സമർപ്പിച്ചിരിക്കുന്നു. വാർത്ത തലക്കെട്ടുകളെ ആശ്രയിച്ചല്ല മോദിയിലുള്ള ജനങ്ങളുടെ വിശ്വാസം. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ എവിടെയും ഏശില്ല. സാധാരണക്കാരോ, കർഷകരോ ഈ നുണകൾ വിശ്വസിക്കില്ല. സർക്കാരിൻ്റെ പദ്ധതികളുടെ ഗുണഭോക്താക്കളാരും ഈ  നുണപ്രചരണം വിശ്വസിക്കില്ല. ഈ ആരോപണങ്ങൾക്ക് ജനം മറുപടി നൽകും. രാജ്യത്തെ ജനങ്ങളാണ് തൻ്റെ സുരക്ഷാ കവചം. നുണകൾക്ക് ഈ കവചത്തെ ഭേദിക്കാനാവില്ല. കോൺഗ്രസ് കുടുംബത്തെ സംരക്ഷിക്കുന്നു ,താൻ രാജ്യത്തെയും. 

ജമ്മു കശ്മീരിലെ ലാൽ ചൗക്കിൽ മുൻപ് പതാക ഉയർത്താൻ കഴിഞ്ഞിരുന്നില്ല. ആ സാഹചര്യം മാറിയതുകൊണ്ടാണ് ചിലർക്ക് അവിടെ പതാക ഉയർത്താൻ കഴിഞ്ഞത്. ബുള്ളറ്റ് പ്രൂഫ് ഇല്ലാതെ അവിടെ സഞ്ചരിക്കാൻ കഴിഞ്ഞു. ഈ സർക്കാരിന് പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പ്രതിബദ്ധതയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് കോൺഗ്രസ് അവരെ ഓർക്കുന്നത്. അവരെ കോൺഗ്രസ് ചതിച്ചു. 

Follow Us:
Download App:
  • android
  • ios