ലേസര്‍ ഷോയും അതിന് അനുസരിച്ച് ഉയരുന്ന ശിവ സ്തുതിക്കും അനുസരിച്ച് തന്‍റെ വിരലുകള്‍ ചലിപ്പിച്ച് പ്രധാനമന്ത്രി താളം പിടിക്കുന്നത് വീഡിയോയില്‍ കാണാം.

വാരണാസി: വാരണാസിയിലെ സന്ദര്‍ശനത്തിനിടെ കാശിയിലെ ദേവ് ദീപാവലി ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ലേസര്‍ ഷോയും അതിന് അനുബന്ധിച്ചുള്ള ശിവ താണ്ഡവ സ്തുതിയും താളം പിടിച്ച് ആസ്വദിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലിലും ഈ വീഡിയോ ഉണ്ട്.

Scroll to load tweet…

ലേസര്‍ ഷോയും അതിന് അനുസരിച്ച് ഉയരുന്ന ശിവ സ്തുതിക്കും അനുസരിച്ച് തന്‍റെ വിരലുകള്‍ ചലിപ്പിച്ച് പ്രധാനമന്ത്രി താളം പിടിക്കുന്നത് വീഡിയോയില്‍ കാണാം. വാരണാസിയിലെ ദേവ് ദീപാവലി ചടങ്ങില്‍ ആദ്യമായാണ് വാരണാസിയിലെ എംപി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്. ചടങ്ങ് ദീപം തെളിച്ച് ഉദ്ഘാടനം നടത്തിയത് പ്രധാനമന്ത്രിയാണ്. 

കഴിഞ്ഞ ദിവസം വാരണാസിയില്‍ എത്തിയ പ്രധാനമന്ത്രി പ്രയാഗിലേക്ക് വാരണാസിയിലേക്കുള്ള ആറു ലൈന്‍ ഹൈവേ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു.