'പ്രധാനമന്ത്രിക്കു നാണമില്ലേ. മോദി 30,000 കോടി മോഷ്ടിച്ച് അനിൽ അംബാനിക്ക് നൽകി. റഫാൽ വൈകാൻ കാരണക്കാരൻ മോദി മാത്രമാണ്. അഭിനന്ദനെ പോലുള്ളവര്‍ എന്തിന് ജീവൻ പണയം വെച്ച് കാലഹരണപ്പെട്ട പോര്‍വിമാനങ്ങള്‍ ഉപയോഗിക്കണം' ; രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ദില്ലി: റഫാൽ യുദ്ധ വിമാനങ്ങൾ വൈകാൻ കാരണക്കാരൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഉണ്ടായിരുന്നെങ്കിൽ തിരിച്ചടി ശക്തമാകുമായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷന്റെ ആരോപണം.
'പ്രധാനമന്ത്രിക്കു നാണമില്ലേ. മോദി 30,000 കോടി മോഷ്ടിച്ച് അനിൽ അംബാനിക്ക് നൽകി. റഫാൽ വൈകാൻ കാരണക്കാരൻ മോദി മാത്രമാണ്. അഭിനന്ദനെ പോലുള്ളവര്‍ എന്തിന് ജീവൻ പണയം വെച്ച് കാലഹരണപ്പെട്ട പോര്‍വിമാനങ്ങള്‍ ഉപയോഗിക്കണം' ; രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് റഫാൽ യുദ്ധ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ സംഭവിച്ചതിന്റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. റഫാൽ വിമാനങ്ങളുടെ അഭാവം രാജ്യം ഇപ്പോൾ മനസിലാക്കുന്നതായും മുൻ സർക്കാർ റഫാൽ വിമാനങ്ങൾ വാങ്ങിക്കാതിരുന്നതിന്റെ ഫലമാണ് രാജ്യം ഇപ്പോൾ അനുഭവിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.
സർക്കാരിന്റെ നയങ്ങളെ വിമർശിക്കാനും അതിന്റെ പ്രവർത്തനത്തിൽ തെറ്റുകൾ കണ്ടെത്താനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കരുതെന്ന് പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു. ദില്ലിയിൽ വച്ച് നടന്ന ഇന്ത്യ ടുഡേ കോൺക്ലേവിലായിരുന്നു മോദിയുടെ പ്രസ്താവന.