അടിയന്തരാവസ്ഥയെ പ്രതിരോധിച്ചവർക്ക് ആദരവുമായി പ്രധാനമന്ത്രി

1975 ൽ ഈ ദിവസമാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. 

PM Modi pays homage for men and women who resisted the Emergency

ദില്ലി: ഇന്ന് ജൂൺ 25. നമ്മുടെ ജനാധിപത്യത്തിനുമേൽ തീരാകളങ്കമായി പതിച്ച അടിയന്തിരാവസ്ഥയുടെ ഓർമയ്ക്ക് ഇന്ന് 49 വയസ്. 1975 ൽ ഈ ദിവസമാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. പൊലീസ് ഭരണകൂടത്തിന്റെ കൂലിപ്പടയായി മാറുകയും. പൗരാവകാശങ്ങൾ മരവിപ്പിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകൾ വിചാരണയില്ലാതെ തടവിലാക്കപ്പെടുകയും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാവുകയും ചെയ്യപ്പെട്ട ആ കറുത്ത ദിനങ്ങളെ പ്രതിരോധിച്ചവർക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 21 മാസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ എങ്കിലും അടിയന്തിരാവസ്ഥയുടെ ആഘാതം വലുതായിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

അടിയന്തിരാവസ്ഥയ്ക്ക് നേതൃത്വം നൽകിയവരെ അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത അധികാരത്തിൽനിന്ന് പുറത്താക്കി. ജനാധിപത്യം അടിയന്തിരാവസ്ഥയിൽ അവസാനിച്ചുപോകുമെന്ന് കരുതിയവരെ അമ്പരപ്പിച്ചാണ് രാജ്യത്തെ ജനങ്ങൾ പൗര ബോധത്തിലേക്ക് മടങ്ങിവന്നത്. ഒരു ഭരണാധികാരിക്കും ഒറ്റ രാത്രികൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയാത്തവിധം രാജ്യത്തിൻറെ ചട്ടങ്ങൾ തന്നെ പിൽക്കാലത്ത് മാറുകയും ചെയ്തു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios