വാജ്പേയിയുടെ പ്രവർത്തനങ്ങൾ ഇന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തിൻറെ വികസനത്തിനു വേണ്ടി വാജ്പേയി ജീവിതം സമർപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി 

മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ (Atal Bihari Vajpayee) തൊണ്ണൂറ്റിയേഴാം ജന്മദിനത്തിൽ ആദരമർപ്പിച്ച് രാജ്യം. വാജ്പേയിയുടെ സമാധി സ്ഥലമായ ദില്ലിയിലെ സദൈവ് അടലിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും (Narendra Modi) പുഷ്പാർച്ചന നടത്തി. കേന്ദ്ര മന്ത്രിമാരും ആദർമർപ്പിച്ചു. വാജ്പേയിയുടെ പ്രവർത്തനങ്ങൾ ഇന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

Scroll to load tweet…

രാജ്യത്തിൻറെ വികസനത്തിനു വേണ്ടി വാജ്പേയി ജീവിതം സമർപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാജ്പേയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആചരിക്കുന്ന ദേശീയ സദ്ഭരണ വാരത്തിന് ഇന്ന് സമാപനമാകും. ഭൂകമ്പത്തിന് ശേഷം അടല്‍ ബിഹാരി വാജ്പേയി കച്ചിന് വേണ്ടി ചെയ്ത സേവനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മരിച്ചു. കച്ചിനോട് അടല്‍ ബിഹാരി വാജ്പേയിക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…