അടുത്ത ദശകത്തിൽ രാജ്യത്തിന്റെ വികസനം വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എൻഡിഎ യോഗത്തിൽ പറഞ്ഞു. തുടർച്ചയായി 4399 ദിവസം ഭരിച്ച് റെക്കോർഡിട്ട മോദിയെ നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു തുടങ്ങിയ സഖ്യകക്ഷി നേതാക്കൾ പ്രശംസിച്ചു. 

ദില്ലി: വരുന്ന ദശകത്തിൽ രാജ്യത്തിന്റെ വികസനം കൂടുതൽ വേ​ഗത്തിലാക്കുകയെന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ ഭരണകാലത്ത് അസാധ്യമെന്ന് തോന്നിച്ച പലതും നടപ്പാക്കി. കോൺ​ഗ്രസ് ഒരുപതിറ്റാണ്ട് ഭരിച്ചിട്ടും ഒന്നും നടക്കാഞ്ഞത് എന്തുകൊണ്ട് എന്ന് ജനം ചോദിക്കുന്നു. ഇനിയും നിരവധി ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി 4399 ദിവസം തുടർച്ചയായി ഇരുന്ന് റെക്കോർഡിട്ട സാഹചര്യത്തിലാണ് എൻഡിഎ യോ​ഗം ചേർന്നത്. എൻഡിഎ യോ​ഗത്തിൽ ബം​ഗാളി പലഹാരമായ ജാൽമുരി മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് മോദിക്ക് നൽകി. നേതാക്കൾക്കൊപ്പം മോദി ജാൽമുരി കഴിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബം​ഗാളിലെ തെരുവിലെ കടയിൽനിന്നും മോദി ജാൽമുരി കഴിച്ചത് ബിജെപി വലിയ ചർച്ചയാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യോഗത്തിൽ നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങൾ പ്രകീർത്തിക്കുന്ന പ്രമേയം പാസാക്കി. അമിത് ഷാ അടക്കം കേന്ദ്ര മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. മോദിയെ പുകഴ്ത്തി നിതീഷ് കുമാറിന്റെ ലേഖനം ചർച്ചയായിരുന്നു. മോദി, അഴിമതി കറ പുരളാത്ത നേതാവെന്ന് നിതീഷ് കുമാർ പ്രശംസിച്ചു. ആഗോള തലത്തിൽ ഇന്ത്യയുടെ വിലയും നിലയും മോദി ഉയർത്തിയെന്നും പ്രശംസ. ഇന്നലെ ചന്ദ്രബാബു നായിഡുവും ലേഖനം എഴുതിയിരുന്നു. നരേന്ദ്ര മോദിയെ കേന്ദ്ര മന്ത്രിസഭയും പ്രശംസിച്ചു.