Asianet News MalayalamAsianet News Malayalam

നരേന്ദ്ര മോദി ഇന്ന് വാരാണസിയില്‍; ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് തുടക്കം കുറിക്കും

രാവിലെ പത്തരയ്ക്ക് വാരാണസിയിൽ എത്തുന്ന മോദി മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമ അനാഛാദനം ചെയ്യും. 

PM Modi to visit Varanasi today
Author
Varanasi, First Published Jul 6, 2019, 6:40 AM IST

വാരാണസി: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണസിയിൽ എത്തും. രാവിലെ പത്തരയ്ക്ക് വാരാണസിയിൽ എത്തുന്ന മോദി മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. വാരാണാസി ലോക്സഭാ മണ്ഡലത്തിലെ ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്കും നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. 

വാരാണസിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വൃക്ഷതൈ നടീൽ പരിപാടിക്ക് മോദി തുടക്കം കുറിക്കും. പ്രധാനമന്ത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് മോദി വാരാണസിയിൽ എത്തുന്നത്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനത്തിനായി മോദി വാരാണസിയിൽ എത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios