വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ഇമ്രാന്‍ ഖാനെന്ന് പാകിസ്ഥാന്‍ ആരോഗ്യ ഉന്നത ഉദ്യോഗസ്ഥന്‍ ഫൈസല്‍ സുല്‍ത്താന്‍ അറിയിച്ചു. 

ദില്ലി: കൊവിഡ് ബാധിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് രോഗം വേഗത്തില്‍ ഭേദമാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ശനിയാഴ്ചയാണ് ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് 19 എത്രയും വേഗത്തില്‍ ഭേദമാകാന്‍ ആശംസിക്കുന്നു-എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ഇമ്രാന്‍ ഖാനെന്ന് പാകിസ്ഥാന്‍ ആരോഗ്യ ഉന്നത ഉദ്യോഗസ്ഥന്‍ ഫൈസല്‍ സുല്‍ത്താന്‍ അറിയിച്ചു. മാസ്‌ക് പോലും ധരിക്കാതെ ഇമ്രാന്‍ ഖാന്‍ നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഇമ്രാന്‍ ഖാന്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിരുന്നു.

Scroll to load tweet…