ദില്ലി: രാജ്യത്ത് ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 93, 51,110 ആയി. 24 മണിക്കൂറിനിടെ 41,322 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലെ 485 പേർ കൂടി മരിച്ചതോടെ ആകെ രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,36,200 ആയി.  87,59,969 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്. 

അതേസമയം, കൊവിഡ് വാക്സിൻ നിർമ്മാണം നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ എത്തി. അഹമ്മദാബാദിലെ സൈക്കോവിഡ് വാക്സിൻ വികസനം വിലയിരുത്തി. 

അതിനിടെ,  ദില്ലിയിൽ വീടുകൾ തോറുമുള്ള സർവ്വേയിൽ പങ്കെടുത്ത 17 സന്നദ്ധ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അധ്യാപകർ ഉൾപ്പെടെ 17 പേർക്കാണ് കൊവിഡ് ബാധിച്ചത്.