ദില്ലി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. രാവിലെ പതിനൊന്ന് മണിയോടെ ദില്ലിയിലെ കൈലാഷ് കോളനിയിലെ ജയ്റ്റ്ലിയുടെ വീട്ടിലെത്തിയ പ്രധാനമന്ത്രി അരമണിക്കൂറിലേറെ നേരം കുടുംബാംഗങ്ങളുമായി ചെലവഴിച്ചു. വിദേശപര്യടനത്തിനായതിനാല്‍  ജയ്റ്റ്ലിയുടെ മരണാനന്തര ചടങ്ങുകളില്‍ പ്രധാനമന്ത്രിയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആഭ്യന്തര മന്ത്രി അമിത് ഷായും മോദിയ്ക്ക് ഒപ്പമുണ്ടായിരുന്നു.