അഹമ്മദാബാദിലെ ന്യൂ റണിപ് പ്രദേശത്ത് മക്കളോടൊപ്പം താമസിച്ചുവരുകയായിരുന്നു ഇവര്‍. കുറച്ച് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതൃസഹോദരന്‍റെ ഭാര്യ കൊവിഡ് വന്ന് മരിച്ചു. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലായിരുന്നു 80 വയസായ നര്‍മ്മദബെന്‍ മോദി അന്തരിച്ചത്. അഹമ്മദാബാദിലെ ന്യൂ റണിപ് പ്രദേശത്ത് മക്കളോടൊപ്പം താമസിച്ചുവരുകയായിരുന്നു ഇവര്‍. കുറച്ച് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

'ഞങ്ങളുടെ അമ്മായി നര്‍മ്മദാബെന്‍ സിവില്‍ ആശുപത്രിയില്‍ പത്ത് ദിവസം മുന്‍പ് പ്രവേശിപ്പിക്കപ്പെട്ടിരുന്നു, കൊവിഡിനാല്‍ അവരുടെ ആരോഗ്യ നില വളരെ മോശമായിരുന്നു, ഇന്ന് അവര്‍ വിടവാങ്ങി - പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരന്‍ പ്രഹ്ളാദ് മോദി പിടിഐയോട് പറ‍ഞ്ഞു.

Scroll to load tweet…

പ്രധാനമന്ത്രിയുടെ പിതാവ് ദാമോദര്‍ ദാസിന്റെ സഹോദരന്‍ ജഗ്ജീവ്ദാസിന്‍റെ ഭാര്യയാണ് അന്തരിച്ച നര്‍മ്മദബെന്‍. ജഗ്ജീവ്ദാസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്തരിച്ചിരുന്നു.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു