കർഷകർ ശാക്തീകരിക്കപ്പെടുകയാണ്. അവർ ആഗ്രഹിക്കുന്ന വിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കാനാകും. വിശദമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദില്ലി: കാർഷിക നിയമഭേദഗതി കർഷക നന്മക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർ ശാക്തീകരിക്കപ്പെടുകയാണ്. അവർക്കായി നിരവധി വാതിലുകൾ തുറക്കുന്നു. പുതിയ അവകാശങ്ങൾ അവർക്ക് ലഭിക്കുന്നു. അവർ ആഗ്രഹിക്കുന്ന വിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കാനാകും. വിശദമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കർഷകർക്ക് അവരുടെ പരാതികൾ സബ്ഡിവിഷണൽ മജിസ്ട്രേട്ടിനെ അറിയിക്കാമെന്ന് നരേന്ദ്രമോദി അറിയിച്ചു. ഉത്പന്നങ്ങൾക്ക് ന്യായവില നിയമം മൂലം ഉറപ്പിക്കുകയാണ്. പുതിയ നിയമത്തെ കുറിച്ച് കർഷകരും മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങളിലെ അയവ് ഗുരുതരമാണെന്നും വാക്സിൻ ഉത്പാദനം ശക്തമായി മുൻപോട്ട് പോകുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.