ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഉത്തർപ്രദേശിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിനാല് കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനായത് വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാരാണാസിയിലെ സന്നദ്ധ  സംഘടനകളുമായി വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ സംവാദത്തിലാണ് മോദിയുടെ പരാമർശം. 

യുപിയുടേതിന് സമാനമായ ജനസംഖ്യയുള്ള ബ്രസീലിൽ അറുപത്തി അയ്യായിരത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഉത്തർപ്രദേശിൽ കൊവിഡ് മരണം എണ്ണൂറിൽ പിടിച്ച് കെട്ടാനായത് പ്രതിരോധ പ്രവർത്തനങ്ങളുടെ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് കാലത്തെ സന്നദ്ധ സംഘടനകളുടെ പ്രവ‍ർത്തനം മാതൃകാപരമാണെന്നും സാമൂഹിക അടക്കളയുൾപ്പടെ ഒരുക്കുന്നതിലെ ഇടപെടലുകൾ എടുത്തു പറയേണ്ടതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.