അധികാരത്തിലേറിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ആരംഭിച്ച റേഡിയോ പരിപാടിയുടെ 84ാം എപ്പിസോഡാണ് ഇന്ന് വരാനിരിക്കുന്നത്. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലെ (Man Ki Baat) ഈ വർഷത്തെ അവസാന എപ്പിസോഡ് ഇന്ന്. 2021 ലെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡിൽ പ്രധാനമന്ത്രി എന്ത് പറയുമെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യം. ഇന്ന് രാവിലെ 11 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് മോദി ട്വീറ്റിലൂടെ അറിയിച്ചു.

Scroll to load tweet…

അധികാരത്തിലേറിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ആരംഭിച്ച റേഡിയോ പരിപാടിയുടെ 84ാം എപ്പിസോഡാണ് ഇന്ന് വരാനിരിക്കുന്നത്. ഇതിലേക്കുള്ള അവതരണ വിഷയം എന്തായിരിക്കണമെന്നതിൽ മോദി പൊതുജനാഭിപ്രായം തേടിയിരുന്നു. 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി വിശദീരകരിച്ചേക്കുമെന്നാണ് കരുതുന്നത്.