Asianet News MalayalamAsianet News Malayalam

ശരദ് പവാര്‍-മോദി കൂടിക്കാഴ്ച അവസാനിച്ചു; 'വിഷയം' വെളിപ്പെടുത്താതെ എൻസിപി

പാ‍ർലമെന്‍റിന്‍റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് പവാര്‍ പ്രധാനമന്ത്രിയെ കണ്ടത്

pm narendra modi sharad pawar meeting in delhi
Author
Delhi, First Published Jul 17, 2021, 1:32 PM IST

ദില്ലി: എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാ‍ർലമെന്‍റിന്‍റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് പവാര്‍ പ്രധാനമന്ത്രിയെ കണ്ടത്. ഒരു മണിക്കൂറോളമായിരുന്നു കൂടിക്കാഴ്ച . ഇന്നലെ കേന്ദ്രമന്ത്രി പീയുഷ് ഗോയലും പവാറുമായി  കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ശരദ് പവാര്‍ -പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് കാരണം എൻസിപി വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പവാറിന്‍റെ പ്രതികരണം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

 

Follow Us:
Download App:
  • android
  • ios