സ്വാതന്ത്രത്തിന് ശേഷം പല തെറ്റുകളും ചെയ്തുവെന്നും ആ തെറ്റുകൾ തിരുത്തുകയാണെന്നും പ്രതിമ അനാഛാദനവേളയിൽ നരേന്ദ്ര മോദി 

ദില്ലി: ഇനി ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ (Netaji Subhash Chandra Bose ) ഹോളോഗ്രാം പ്രതിമ (Hologram Statue). സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ അനാച്ഛാദനം ചെയ്തു. 28 അടി ഉയരത്തിലും 6 അടി വീതിയിലും ഗ്രാനൈറ്റിൽ നിർമ്മിക്കുന്ന പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ഈ താല്‍ക്കാലിക പ്രതിമയാണ് ഇനി ഇന്ത്യാഗേറ്റിലുണ്ടാകുക.

നേതാജി രാജ്യത്തിന്റെ വീരപുത്രനാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്രത്തിന് ശേഷം പല തെറ്റുകളും രാജ്യം ചെയ്തുവെന്നും ആ തെറ്റുകൾ തിരുത്തുകയാണെന്നും പ്രതിമ അനാഛാദനവേളയിൽ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ പലരുടെയും ചരിത്രം മൂടിവെയ്ക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Scroll to load tweet…
Scroll to load tweet…

നേരത്തെ ജോർജ് ആറാമന്റെ പ്രതിമയുണ്ടായിരുന്ന മേലാപ്പിലാണ് നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം അണച്ച അമർജവാൻ ജ്യോതിയിൽ നിന്ന് നോക്കിയാൽ നേതാജിയുടെ പ്രതിമയാകും ഇനി കാണുക. റിപ്പബ്ളിക് ദിന പരേഡിൽ നേതാകാജിയുടെ ഫോളോട്ട് ഒഴിവാക്കി എന്ന് മമത ബാനർജി ആരോപിച്ചതിന് പിന്നാലെയാണ് പ്രതിമ നിർമ്മാണം മോദി പ്രഖ്യാപിച്ചത്.

Scroll to load tweet…