ഞാൻ ജനങ്ങളെ അപമാനിക്കാൻ ആ​ഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് വാച്ച് തിരിച്ച് കെട്ടുന്നതെന്നായിരുന്നു മോദിയുടെ മറുപടി. 

ദില്ലി: ബോളിവുഡ് നടൻ അക്ഷയ്കുമാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നടത്തിയ അഭിമുഖത്തിൽ തന്റെ വ്യക്തി​ഗത ജീവിതത്തിലെ നിരവധി അനുഭവങ്ങളാണ് അ​ദ്ദേഹം പങ്കുവച്ചത്. ആ കൂട്ടത്തിലാണ് എന്തുകൊണ്ടാണ് വാച്ച് തിരിച്ച് കെട്ടുന്നതെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചത്. ഞാൻ ജനങ്ങളെ അപമാനിക്കാൻ ആ​ഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് വാച്ച് തിരിച്ച് കെട്ടുന്നതെന്നായിരുന്നു മോദിയുടെ മറുപടി. 

Add Asianetnews as a Preferred SourcegooglePreferred

താൻ നിരവധി യോ​ഗങ്ങളിൽ പങ്കെടുക്കാറുണ്ട്. യോ​ഗങ്ങളിൽ പങ്കെടുക്കുന്നതിനിടയിൽ സാധാരണയായി സമയം നോക്കുന്നതിനായി നമ്മൾ വാച്ചിലേക്ക് നോക്കും. എന്നാൽ നമ്മുടെ അടുത്തിരിക്കുന്നയാൾ വിചാരിക്കുക നമുക്ക് പോകാൻ സമയമായി എന്നാണ്. അത്തരം സന്ദർഭങ്ങളില്‍ അടുത്തയാൾക്ക് അത് ചിലപ്പോൾ അപമാനകരമായി തോന്നിയേക്കാം. അത് ഒഴിവാക്കാനായാണ് വാച്ച് തിരിച്ച് കെട്ടുന്നത്. അപ്പോൾ അവർക്ക് മനസ്സിലാകും നമ്മൾ സമയമാണ് നോക്കുന്നതെന്ന്, മോദി പറഞ്ഞു.

കൂടാതെ, തന്നെക്കുറിച്ചുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും അതുണ്ടാക്കിയ ആളുകളുടെ സർ​ഗാത്മകതയെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. മീമുകൾ വളരെയധികം ആസ്വദിക്കാറുണ്ട്. എന്നാൽ മീമുകളിൽ തന്നെ കാണുന്നതിനെക്കാളും കൂടുതൽ അതുണ്ടാക്കിയ ആളുകളുടെ സർഗാത്മകതയിലാണ് തനിക്ക് താൽ‌പര്യമെന്നും മോദി കൂട്ടിച്ചേർത്തു.