ദില്ലി: സ്ഫോടകവസ്തുക്കളുമായി മൂന്നുപേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദ ആക്രമണം ചെറുത്ത പൊലീസ് തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുക്ഖാദാസ് ഇസ്ലാം, രണ്‍ജിത് അലി, ജമീല്‍ ജമാല്‍ എന്നിവരാണ് അസമിലെ ഗുവാഹത്തിയില്‍ നിന്ന് സ്ഫോടക വസ്തുക്കളുമായി പിടിയിലായത്.

ഇവരെ പിടികൂടാന്‍ സാധിച്ചതിലൂടെ തീവ്രവാദ ആക്രമണം തടയാന്‍ കഴിഞ്ഞതായി ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ ഡിസിപി പ്രമോദ് കുശ്‍വാല അറിയിച്ചു. ബോംബുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇവര്‍ക്ക് ഐഎസ് ബന്ധമുള്ളതായാണ് പൊലീസിന്‍റെ സംശയം.