Asianet News MalayalamAsianet News Malayalam

പാര്‍ലമെന്‍റ് ധര്‍ണ; കര്‍ഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു, സുരക്ഷാ പരിശോധനയെന്ന് പൊലീസ്

അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അംബര്‍ ഫാം ഹൗസിലേക്ക് പൊലീസ് മാറ്റി. സുരക്ഷാ പരിശോധനയ്ക്കായാണ് ബസുകള്‍ ഇവിടെ എത്തിച്ചത്.

police block farmers near Singhu boarder
Author
Delhi, First Published Jul 22, 2021, 11:00 AM IST

ദില്ലി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുളള പാര്‍ലമെന്‍റ് ധര്‍ണയ്ക്കായി എത്തിയ കര്‍ഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു. സിംഘുവിലെ യൂണിയന്‍ ഓഫീസില്‍ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അംബര്‍ ഫാം ഹൗസിലേക്ക് പൊലീസ് മാറ്റി. സുരക്ഷാ പരിശോധനയ്ക്കായാണ് ബസുകള്‍ ഇവിടെ എത്തിച്ചത്. അനുമതി നല്‍കിയതിലും അധികം ആളുകളുണ്ടോ തുടങ്ങിയ പരിശോധനകളാണ് നടക്കുന്നത്. പരിശോധനയില്‍ രാകേഷ് ടിക്കയത്ത്, യോഗേന്ദ്ര യാദവ് എന്നിവർ പ്രതിഷേധിച്ചു. പൊലീസുമായി കര്‍ഷക നേതാക്കള്‍ ചർച്ച നടത്തുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios