ലഖ്നൗ: വിവാദ ഗാനം തയ്യാറാക്കിയതിന് നാലുപേരെ ലഖ്നൗ പൊലീസ് കസ്റ്റഡിയിലെടുത്തു. 'ജയ് ശ്രീറാം വിളിക്കാത്തവരെ പാക്കിസ്ഥാനിലേക്ക് വിടൂ' എന്നാഹ്വാനം ചെയ്യുന്ന പാട്ടൊരുക്കിയതിനാണ് ഇവരെ പൊലീസ് പിടികൂടിയതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീന്‍ പൂനാവാല വിവാദമായ പാട്ടിനെതിരെ നടപടി എടുക്കണമെന്നും ഇല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ നടപടി. യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ അക്കൊണ്ടുകളിലും പ്രചരിച്ച പാട്ടിന്‍റെ വീഡിയോ സൈബര്‍ സെല്ലിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട്  പറഞ്ഞു.