നോയിഡ: പാൽ പായ്ക്കറ്റ് മോഷ്ടിക്കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ജനുവരി 19 ന് പുലർച്ചെയാണ് പ്രദേശത്തെ കടയുടെ പുറത്ത് വച്ചിരുന്ന പാൽ പായ്ക്കറ്റുകൾ പൊലീസുകാരൻ മോഷ്ടിച്ചത്.

പൊലീസ് ജീപ്പ് നിര്‍ത്തി പൊലീസുകാരൻ പെട്ടികളില്‍ നിന്ന് പാൽ എടുക്കുന്നത് വീഡിയോയിൽ കാണാം. പാല്‍ പായ്ക്കറ്റുകള്‍ എടുത്ത് ഇയാൾ പൊലീസ് ജീപ്പിലിരിക്കുന്നയാള്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പൊലീസുകാരന്‍റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.