ലക്നൗ: അലിഗഢില്‍ നിരോധനാജ്ഞ ലംഘിച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തിയ  വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. 1200 വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. 23 ന് രാത്രിയാണ് കാമ്പസിൽ പ്രതിഷേധം നടത്തിയത്. 

പൗരത്വഭേദഗതിക്കെതിരെ ജാമിയ മിലിയ സ‍ർവകലാശാലയ്ക്ക് പുറമേ, അലിഗഢ് സർവകലാശാലയിലും വൻ പ്രതിഷേധം ഉടലെടുത്തിരുന്നു. സർവകലാശാലയ്ക്ക് പുറത്ത് വെച്ച്  വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടുകയും പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അലിഗഢില്‍ ക്യാമ്പസ് അടച്ചെങ്കിലും വിദ്യാര്‍ത്ഥികളുടെ സമരവും പ്രതിഷേധവും തുടരുകയാണ്.