Asianet News MalayalamAsianet News Malayalam

ഭിന്നശേഷിക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ച് നിലത്തുകൂടി വലിച്ചിഴച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

ലക്നൌവില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള കനൌജിലാണ് മറ്റ് പൊലീസുകാര്‍ നോക്കി നില്‍ക്കുമ്പോള്‍ ഭിന്നശേഷിക്കാരനെ നിലത്ത് കൂടി വലിച്ചിഴച്ച് മര്‍ദ്ദിച്ചത്. ഭിന്നശേഷിക്കാരന്‍റെ തലയ്ക്ക് പിന്നില്‍ നിരവധി തവണ ഇയാള്‍ അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. റോഡ് സൈഡില്‍ നിന്ന് സവാരിക്ക് ആളെ കയറ്റിയതാണ് പൊലീസുകാരനെ പ്രകോപിപ്പിച്ചത്. 

policeman suspended for assaulting a differently-abled man
Author
Kannauj, First Published Sep 19, 2020, 2:12 PM IST

ലഖ്നൌ: ഭിന്നശേഷിക്കാരനായ ഇ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്ത പൊലീസുകാരനെതിരെ നടപടി. ഭിന്നശേഷിക്കാരനായ ദിവ്യാംഗ് എന്ന യുവാവിനെ പൊലീസ് കോണ്‍സ്റ്റബിള്‍ മര്‍ദ്ദിക്കുന്നതും നിലത്തേക്ക് തള്ളിയിടുന്നതുമായ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് കനൌജ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെതിരെ നടപടിയെടുത്തത്. 

ലക്നൌവില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള കനൌജിലാണ് മറ്റ് പൊലീസുകാര്‍ നോക്കി നില്‍ക്കുമ്പോള്‍ ഭിന്നശേഷിക്കാരനെ നിലത്ത് കൂടി വലിച്ചിഴച്ച് മര്‍ദ്ദിച്ചത്. ഭിന്നശേഷിക്കാരന്‍റെ തലയ്ക്ക് പിന്നില്‍ നിരവധി തവണ ഇയാള്‍ അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. റോഡ് സൈഡില്‍ നിന്ന് സവാരിക്ക് ആളെ കയറ്റിയതാണ് പൊലീസുകാരനെ പ്രകോപിപ്പിച്ചത്. 

 ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറോട് മാറ്റിനിര്‍ത്തി ആളുകളെ കയറ്റാന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയുണ്ടായ വാക്കേറ്റത്തിന് പിന്നാലെയായിരുന്നു അക്രമം. എന്നാല്‍ റിക്ഷാ ഡ്രൈനര്‍ അസഭ്യം പറഞ്ഞുവെന്നാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ആരോപിക്കുന്നത്. ആരോപണവിധേയനായ പൊലീസുകാരനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്ന് കനൌജ് ജില്ലാ പൊലീസ് സൂപ്രണ്ട് അമരേന്ദ്ര പ്രതാപ് സിംഗ് എന്‍ഡി ടിവിയോട് വ്യക്തമാക്കി. 

പൊലീസ് ഉദ്യോഗസ്ഥര്‍ നിയന്ത്രണം പാലിക്കാന്‍ പരിശീലനം നേടിയിട്ടുള്ളതാണ്. പ്രകോപനങ്ങള്‍ ഉണ്ടാവുമ്പോള്‍ സംയമനം പാലിക്കാന്‍ ഉത്തരവാദിത്തം പാലിക്കേണ്ടവരാണെന്നും അമരേന്ദ്ര പ്രതാപ് സിംഗ്  പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തത്.  

Follow Us:
Download App:
  • android
  • ios