കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറ്റവും അനുകൂലമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാം. ഇതിനായി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സിദ്ധരാമയ്യ .

ബം​ഗളൂരു: കർണാടകത്തിൽ കോൺ​ഗ്രസിന് തിരിച്ചുവരവിനുള്ള സുവര്‍ണാവസരമാണ് ഉള്ളതെന്ന് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറ്റവും അനുകൂലമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാം. ഇതിനായി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സിദ്ധരാമയ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൂറുമാറിയവര്‍ക്ക് ചീത്തപേര് മാത്രമേ ബാക്കിയുണ്ടാവൂ. പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ബിജെപിയുടെ മണിപവര്‍ ഇനി വിലപ്പോവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona