വ്യാജ വാർത്തകളും, സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുമെന്ന് ജമ്മു ഡിജിപി അറിയിച്ചു.
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പോസ്റ്റുപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. 10 ജില്ലകളിലായി 40 ലക്ഷം കണക്ഷനുകളാണ് ജമ്മുകശ്മീരിലുള്ളത്. കടുത്ത നിയന്ത്രണങ്ങളില്‍ ഇളവുകൾ വരുത്തിയെങ്കിലും സുരക്ഷ ക്രമീകരണങ്ങൾ സൈന്യം ശക്തമാക്കിയിട്ടുണ്ട്. വ്യാജ വാർത്തകളും, സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുമെന്ന് ജമ്മു ഡിജിപി അറിയിച്ചു. ഒക്ടോബര്‍ പത്താംതീയതി മുതൽ കശ്മീരിലേക്കുള്ള വിനോദ സഞ്ചാരികൾക്കുള്ള വിലക്കും നീക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
