Asianet News MalayalamAsianet News Malayalam

ഹമാസ് അനൂകൂല പ്രതിഷേധങ്ങൾക്ക് സാധ്യത; ദില്ലിയിൽ ജാഗ്രത നിർദ്ദേശം, സുരക്ഷ കൂട്ടി

ഇസ്രയേൽ എംബസിക്കും ദില്ലിയിലെ ജൂത ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ നടപടികൾ സ്വീകരിച്ചെന്ന് ദില്ലി പൊലീസ് അറിയിച്ചു. 

Potential for pro-Hamas protests; Delhi alerted security increased fvv
Author
First Published Oct 13, 2023, 2:41 PM IST

ദില്ലി: ഹമാസ് അനൂകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ ജാഗ്രത നിർദ്ദേശം. നഗരത്തിലെ പ്രധാനപ്പെട്ട് സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ കൂട്ടി. ഇസ്രയേൽ എംബസിക്കും ദില്ലിയിലെ ജൂത ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ നടപടികൾ സ്വീകരിച്ചെന്ന് ദില്ലി പൊലീസ് അറിയിച്ചു. 

അതേസമയം, ഗസയിൽ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ തെക്ക് ഭാ​ഗത്തേക്ക് മാറാൻ ​ഗാസയിലെ ജനങ്ങളോട് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ കരയുദ്ധത്തിലേക്ക് കടക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ​ഗാസയുടെ വടക്കൻ ഭാ​ഗത്തുനിന്ന് തെക്കോട്ടുമാറാനാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. 10 ലക്ഷത്തിലധികം ആളുകളാണ് ​ഗാസയിൽ ജീവിക്കുന്നത്. അതേസമയം, ഇത്രയും ആളുകളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട നടപടി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.

ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ നടപടി വലിയ വിപത്തിന് കാരണമാകുമെന്നും ​ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള  ഉത്തരവ് പിൻവലിക്കണമെന്നും യുഎൻ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെട്ടു. ഇത്രയും മനുഷ്യർ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാൽ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎൻ വ്യക്തമാക്കി. എന്നാൽ, ഹമാസ് തടങ്കലിലാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ചില്ലെങ്കിൽ ​ഗാസയിലേക്കുള്ള കുടിവെള്ളമടക്കം റദ്ദാക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. 

യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താല്‍പര്യങ്ങള്‍ക്കെതിര്: പ്രധാനമന്ത്രി നരേന്ദ്ര മോദി 

34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇസ്രായേൽ-ഹമാസ് യുദ്ധം ഒരാഴ്ചയാകുമ്പോൾ ഇരുഭാ​ഗങ്ങളിലുമായി ഏകദേശം മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. ആയിരങ്ങൾക്ക് പരിക്കേറ്റു. ​ഗാസയിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നുവീണത്. യുദ്ധം ഇത്രയും ദിവസങ്ങൾ പിന്നിടുമ്പോൾ സമാധാന ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടില്ല.  ഇസ്രയേൽ മുൻകരുതലുകൾ എടുക്കണമെന്ന് ആവശ്യപ്പെട്ട അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് അറബ് രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും. അതിനിടെ സംഘര്‍ഷത്തെ തുടര്‍ന്ന് സിറിയയിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios