ധർമേന്ദ്ര പ്രധാൻ ക്രിമിനൽ മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ലാത്തി ചാർജിനിടെ പരിക്കേറ്റ യുവാവിനെ രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.

ദില്ലി: രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. പ്രധാന മന്ത്രിയോടും ഇതേ നിലപാടറിയിക്കുന്നു. രാജിയില്ലാതെ ഇവിടം വിട്ട് ആരും പോകില്ല. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ചോദിച്ച് വാങ്ങിയില്ലെങ്കിൽ അടുത്ത ഉന്നം പ്രധാനമന്ത്രിയാണെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിക്ക് കസേര നഷ്‌ടമാകും. ഞങ്ങളും വിദ്യാർത്ഥികളും നിലപാട് വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ ക്രിമിനൽ മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ലാത്തി ചാർജിനിടെ പരിക്കേറ്റ യുവാവിനെ രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.

അതേസമയം, ചോദ്യപേപ്പർ ചോർച്ചയ്ക്കുളള ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടു വരും. 10 കോടി വരെ പിഴ ചുമത്താനും 10 വർഷം വരെ തടവിനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും വ്യവസ്ഥ ചെയ്തു.