ഭോപ്പാൽ: ഫ്ലൈറ്റിലെ സീറ്റ് വിവാദത്തിൽ വിശദീകരണവുമായി ഭോപ്പാൽ എംപി പ്ര​ഗ്യാസിം​ഗ് താക്കൂർ. സ്പൈസ് ജെറ്റിൽ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും അധികപണം നൽകിയിരുന്നുവെന്നുമാണ് പ്ര​ഗ്യാസിം​ഗ് പറയുന്നത്. സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റിൽ ബുക്ക് ചെയ്ത സീറ്റ് ലഭിച്ചില്ലെന്ന് പരാതിയുമായി കഴിഞ്ഞ ​ദിവസം പ്ര​ഗ്യാസിം​ഗ് രം​ഗത്ത് വന്നിരുന്നു. ദില്ലി-ഭോപ്പാൽ ഫ്ലൈറ്റിലായിരുന്നു സംഭവം. എന്നാൽ സീറ്റ് ബുക്ക് ചെയ്ത സമയത്ത് വീൽചെയൽ യാത്രക്കാരിയാണ് എന്ന വസ്തുത അറിയിച്ചില്ലെന്നാണ് വിമാന കമ്പനി അധികൃതരുടെ വിശദീകരണം.

ലജ്ജയില്ലേ നിങ്ങൾക്ക്? വിമാനത്തിലെ സീറ്റ് വിവാദത്തിന് പിന്നാലെ പ്ര​ഗ്യാസിം​ഗിനെതിരെ പൊട്ടിത്തെറിച്ച്...

താൻ ബുക്ക് ചെയ്ത സീറ്റിൽ ഇരിക്കാൻ മറ്റ് യാത്രക്കാരും ഫ്ലൈറ്റ് ജീവനക്കാരും സമ്മതിച്ചില്ലെന്ന് പ്ര​ഗ്യാ സിം​ഗ് ആരോപിക്കുന്നു. പ്രഗ്യാസിഗും സഹയാത്രികരും തമ്മിലുള്ള വാക്കുതർക്കം വെളിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ സുഷുമ്ന നാഡിയിൽ പ്രശ്നമുണ്ട്. അതിനാലാണ് സീറ്റ് 1എ ബുക്ക് ചെയ്തത്. അതിൽ കാൽ നീട്ടിവച്ച് യാത്ര ചെയ്യാൻ സാധിക്കും. പ്ര​​ഗ്യാ സിം​ഗ് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.