ദില്ലി: മണൽമാഫിയ്ക്ക് എതിരെ സംസ്ഥാന സര്‍ക്കാരുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കർ. മണൽവാരൽ തടയാൻ പല സംസ്ഥാനങ്ങളും നടപടികൾ സ്വീകരിക്കുന്നില്ല. ഇത് പരിസ്ഥിതിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. ചന്ദന കള്ളക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കും. ചന്ദനമരങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും ഇതിനായുള്ള നിയമഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.