ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നുണയനായ ലാമ എന്ന്‌ വിശേഷിപ്പിച്ച്‌ നടന്‍ പ്രകാശ്‌ രാജ്‌. മോദിയുടെ കേദാര്‍നാഥ്‌ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ്‌ ഫേസ്‌ബുക്കിലൂടെയുള്ള പരിഹാസം.

'ദ-ലൈ-ലാമ, ഒരു പഴ്‌സ്‌ പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി, വസ്‌ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന്‍ ഷോയ്‌ക്കും പണം മുടക്കുന്നയാള്‍'- ഇതായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം പ്രകാശ്‌ രാജ്‌ പങ്കുവച്ച ക്യാപ്‌ഷന്‍.