ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും രാജ്യമാകെ ചര്‍ച്ചയാകുകയാണ്. പൊതുതെരഞ്ഞെടുപ്പിന്‍റെ ചൂടിനിടയിലുള്ള മോദിയുടെ സന്ദര്‍ശനവും ധ്യാനവും ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാക്കുമ്പോള്‍ വിമര്‍ശനവും ഒരു വശത്ത് ശക്തമാണ്. ഇന്നലെ തന്നെ മോദിയെ പരിഹസിച്ച് രംഗത്തെത്തിയ തമിഴ് നടനും ബംഗളുരുവിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ് ഇന്ന് കുറച്ചുകൂടി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.

ദ-ലൈ-ലാമ അഥവാ കള്ളനായ സന്യാസി എന്നാണ് മോദിയെ പ്രകാശ് രാജ് ഫേസ്ബുക്കില്‍ അഭിസംബോധന ചെയ്തത്. ഒരു പേഴ്സ് പോലും സ്വന്തമായി ഇല്ലാത്തയാളാണെങ്കിലും ക്യാമറാസംഘത്തിനും ഫാഷന്‍ഷോയ്ക്കും കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി കേദാര്‍നാഥ് സന്ദര്‍ശിക്കുന്നതിന്‍റെ ചിത്രങ്ങളും പങ്കുവച്ച പ്രകാശ് രാജ് ജസ്റ്റ് ആസ്ക്കിംഗ് എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്.

 


ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്നായിരുന്നു ഇന്നലെ പ്രകാശ് രാജ് മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തെ പരിഹാസിച്ചത്. റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍!! ഹര്‍ ഹര്‍ മോദിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.