Asianet News MalayalamAsianet News Malayalam

പ്രണബ് മുഖർജിയുടെ ശസ്ത്രക്രിയ വിജയം; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍

വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് ദില്ലിയിലെ സൈനിക ആശുപത്രി അറിയിച്ചു. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ഇപ്പോൾ അദ്ദേഹം കഴിയുന്നതെന്നും ഡോക്ടർമാർ പറഞ്ഞു

Pranab Mukherjee on ventilator support after successful brain surgery
Author
Delhi, First Published Aug 11, 2020, 12:03 AM IST

ദില്ലി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയെ തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാക്കി. ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എണ്‍പത്തിനാലുകാരനായ മുഖർജിക്ക്  തലച്ചോറിലേക്കുള്ള  ഞരമ്പുകളിൽ  രക്തം കട്ടപിടിച്ചതിനാലാണ് ശസ്ത്രക്രിയ വേണ്ടിവന്നത്.

വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് ദില്ലിയിലെ സൈനിക ആശുപത്രി അറിയിച്ചു. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ഇപ്പോൾ അദ്ദേഹം കഴിയുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് ആശുപത്രി സന്ദർശിച്ചു. 

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സന്ദര്‍ശക വിസക്കാര്‍ക്കും ഇനി യുഎഇയിലേക്ക് പോകാം; അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

കാസര്‍കോട് രണ്ട് കണ്ടക്ടര്‍മാര്‍ക്ക് കൊവിഡ്; കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

തിരുവനന്തപുരത്ത് ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത ഹെൽത്ത് ഇൻസ്പെക്ടര്‍ക്ക് കൊവിഡ്

Follow Us:
Download App:
  • android
  • ios