ഇത്ര വൃത്തികെട്ട ട്വീറ്റ് ചെയ്ത ഈ സ്ത്രീ ഐപിഎസ് ഓഫീസറായിരുന്നുവെന്നും ഇപ്പോൾ ഗവർണറാണെന്നും വിശ്വസിക്കനാകുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
ദില്ലി: സൂര്യന്‍ ഓംകാരം മന്ത്രിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ഇത്ര വൃത്തികെട്ട ട്വീറ്റ് ചെയ്ത ഈ സ്ത്രീ ഐപിഎസ് ഓഫീസറായിരുന്നുവെന്നും ഇപ്പോൾ ഗവർണറാണെന്നും വിശ്വസിക്കനാകുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
'ഇത്ര വൃത്തികെട്ട ട്വീറ്റ് ചെയ്ത ഈ സ്ത്രീ ഐപിഎസ് ഓഫീസറായിരുന്നുവെന്നും ഇപ്പോൾ ഗവർണറാണെന്നും വിശ്വസിക്കനാകുന്നില്ല. ലോക്പാല്‍ മൂവ്മെന്‍റില്‍ ഇവരോടൊത്ത് പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നു'-പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
ഇന്നാണ് സൂര്യന്‍ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള വീഡിയോ കിരണ്‍ ബേദി ട്വീറ്റ് ചെയ്തത്. ട്വീറ്റിന് പിന്നാലെ രൂക്ഷമായ രീതിയിലുള്ള പരിഹാസമാണ് കിരണ്‍ ബേദി നേരിടുന്നത്. അടുത്ത കാലത്ത് ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെയെല്ലാം ചെയ്യേണ്ടി വരുന്നുവെന്നാണ് പരിഹാസങ്ങളില്‍ പ്രധാനപ്പെട്ടത്. ടി പി സെന്‍കുമാറിനോട് കിരണ്‍ ബേദിയെ ഉപമിക്കുകയും ചെയ്യുന്നുണ്ട് ചിലര്‍ പ്രതികരിച്ചിരുന്നു.
Read Also: സൂര്യന്‍ ഓംകാരം മന്ത്രിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത് കിരണ്‍ ബേദി; പരിഹാസവുമായി സമൂഹമാധ്യമങ്ങള്‍
