ദില്ലി: പ​ശ്ചി​മ​ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ര​ണ്ട​ക്കം ക​ട​ക്കി​ല്ലെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​നും മ​മ​ത ബാ​ന​ർ​ജി​യു​ടെ കാ​ന്പ​യ്ൻ സ​മി​തി ത​ല​വ​നു​മാ​യ പ്ര​ശാ​ന്ത് കി​ഷോ​ർ. ട്വി​റ്റ​റി​ലാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ർ വെ​ല്ലു​വി​ളി ന​ട​ത്തി​യ​ത്. 

മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബി​ജെ​പി വ​ലി​യ ഹൈ​പ്പ് സൃ​ഷ്ടി​ക്കു​ക​യാ​ണ്. യ​ഥാ​ർ​ഥ​ത്തി​ൽ ബി​ജെ​പി ര​ണ്ട​ക്കം ക​ട​ക്കാ​ൻ പാ​ടു​പെ​ടും. ഈ ​ട്വീ​റ്റ് സേ​വ് ചെ​യ്യൂ, ബി​ജെ​പി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യാ​ൽ ഞാ​ൻ ഇ​വി​ടം വി​ടും- പ്ര​ശാ​ന്ത് കി​ഷോ​ർ ട്വീ​റ്റ് ചെ​യ്തു. പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​തു​ട​ർ​ച്ച​യാ​യി സം​സ്ഥാ​ന​ത്ത് പ​ര്യ​ട​നം ന​ട​ത്തു​ന്നു​ണ്ട്. 

അതേ സമയം പ്രശാന്ത് കിഷോറിന്റെ ട്വീറ്റിനോട് പ്രതികരിച്ച ബം​ഗാളിലെ ബിജെപി നേതാവ് കൈലാഷ് വിജയ് വർ​ഗ്യ, ബം​ഗാളിൽ ഇപ്പോൾ ബിജെപിയുടെ സുനാമിയാണ് ആഞ്ഞടിക്കുന്നത്. ഇത് ബം​ഗാളി‍ൽ ബിജെപി സർക്കാർ ഉണ്ടാക്കും. അതിന് ശേഷം കാണാം ഒരു തെരഞ്ഞെടുപ്പ് വിദ​ഗ്ധൻ തോൽക്കുന്നത്.

സു​വേ​ന്ദു അ​ധി​കാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ എ​ത്തി​യ​തോ​ടെ ബം​ഗാ​ളി​ൽ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് പാ​ർ​ട്ടി. അ​മി​ത് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക​യെ​ന്ന് ബി​ജെ​പി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​ചാ​ര​ണ ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​ഞ്ഞ മാ​സ​വും അ​മി​ത് ഷാ ​ബം​ഗാ​ളി​ൽ എ​ത്തി​യി​രു​ന്നു.