ദില്ലി: രാജ്യം കൊവിഡ് 19 വ്യാപനം നേരിടുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗവർണർമാരുമായി വീഡിയോ കോൾ ചർച്ച നടത്തുകയാണ്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. 

ഇന്ത്യയിൽ ഇതുവരെ 742 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന വിവരം. രോഗം ബാധിച്ച് 17 പേരാണ് രാജ്യത്ത് മരിച്ചത്. രാജസ്ഥാനിലും ബീഹാറിലും രണ്ടു പേർക്കു വീതം കൊവിഡ് സ്ഥിരീകരിച്ചു. ആൻഡമാനിലെ രോഗബാധിതരുടെ എണ്ണം രണ്ടായി. ചെന്നൈയിൽ നിന്ന് വിമാനമാർഗം ആൻഡമാനിലെത്തിയ ആൾക്കാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. 

updating....

Read Also: ഇന്ത്യയിൽ മരണം 17; ആന്‍റമാനിൽ ഒരാൾക്ക് കൂടി കൊവിഡ്, ബിഹാറിൽ വൈറസ് ബാധിതരുടെ എണ്ണം 9

കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക