Asianet News MalayalamAsianet News Malayalam

Police Medal : രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ 939 പേർക്ക്; കേരളത്തിൽ നിന്നും പത്തുപേരും പട്ടികയിൽ


സ്തുത്യർഹ സേവനത്തിനുള്ള ജയിൽ വകുപ്പ് ജീവനക്കാർക്ക് ഉള്ള രാഷ്ട്രപതിയുടെ മെഡലുകൾ കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ചു

presidents police medal announced
Author
Delhi, First Published Jan 25, 2022, 1:13 PM IST

ദില്ലി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്ത് ആകെ 939 സേനാ അംഗങ്ങൾ മെഡലിന് അർഹരായി. സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ഐജി സി നാഗ രാജു ഉൾപ്പടെ കേരള പൊലീസിലെ പത്ത് പേർക്ക് ലഭിച്ചു.എസ് പി ജയശങ്കർ രമേഷ് ചന്ദ്രൻ, ഡി വൈ എസ് പി മാരായ മുഹമ്മദ് കബീർ റാവുത്തർ ,വേണുഗോപാലൻ ആർ കെ, ശ്യാം സുന്ദർ ടി.പി ,ബി കൃഷ്ണകുമാർ, സിനീയർ  സി പി ഒ ഷീബാ കൃഷ്ണൻകുട്ടി, അസ്റ്റിസ്റ്റ് കമ്മീഷണർ എം.കെ ഗോപാലകൃഷ്ണൻ, എസ് ഐ സാജൻ കെ ജോർജ്ജ്, എസ് ഐ ശശികുമാർ ലക്ഷമണൻ എന്നിവരാണ് പോലീസ് മെഡലിന് അർഹരായത്.  സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി   ടി.പി അനന്ദകൃഷ്ണൻ, അസം റൈഫിൾസിലെ ചാക്കോ പി ജോർജ്ജ്, സുരേഷ് പ്രസാദ്, ബി എസ് എഫ് ലെ  മേഴ്സി തോമസ് എന്നിവർക്കും മെഡൽ ലഭിച്ചു. 

സ്തുത്യർഹ സേവനത്തിനുള്ള ജയിൽ വകുപ്പ് ജീവനക്കാർക്ക് ഉള്ള രാഷ്ട്രപതിയുടെ മെഡലുകൾ കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്ക്. ജോയിന്റ് സൂപ്രണ്ട് എൻ രവീന്ദ്രൻ, ഡെപ്യുട്ടി സൂപ്രണ്ട് എ കെ സുരേഷ്, അസിസ്റ്റന്റ് സൂപ്രണ്ട് മിനിമോൾ പി എസ് എന്നിവർക്കാണ് മെഡൽ. ഫയർഫോഴ്സ് ജീവനക്കാർക്ക് ഉള്ള രാഷ്ട്രപതിയുടെ മെഡൽ കേരളത്തിൽ നിന്ന് അഞ്ച് പേർക്ക്. വിശിഷ്ട സേവനത്തിനുള്ള മെഡൽ വിനോദ് കുമാർ ടി, സതികുമാർ കെ എന്നിവർക്കും, സുത്യർഹ സേവനത്തിനുള്ള മെഡൽ അശോകൻ കെ.വി, സുനി ലാൽ എസ്, രാമൻ കുട്ടി പി.കെ എന്നിവർക്കുമാണ്.

Follow Us:
Download App:
  • android
  • ios