Asianet News MalayalamAsianet News Malayalam

അയോധ്യയിൽ ചോരയിൽ കുളിച്ച നിലയിൽ സന്യാസിയുടെ മൃതദേഹം; കൊലപാതകം, 2 പേർ പിടിയിൽ

ആശ്രമത്തിനകത്ത് കിടപ്പുമുറിയിലാണ് സന്യാസിയുടെ മൃതദേഹം കണ്ടെത്തിയത്

priest found dead in ashramam at Ayodhya kgn
Author
First Published Oct 20, 2023, 7:38 AM IST

അയോധ്യ: അയോധ്യയിൽ സന്യാസിയെ കൊലപ്പെടുത്തി. 44 കാരനായ റാം സഹാരെ ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ ശിഷ്യൻ ഉൾപ്പെടെ രണ്ട് പേരെ പൊലീസ് പിടികൂടി. അയോധ്യക്കടുത്ത് ഹനുമാൻഗഡിയിലെ ആശ്രമത്തിലാണ് സംഭവം. ആശ്രമത്തിനകത്ത് കിടപ്പുമുറിയിലാണ് സന്യാസിയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ ശിഷ്യനും കൂട്ടാളിയും ചേർന്ന് സന്യാസിയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഈ സമയത്ത് ആശ്രമത്തിനകത്തെ സിസിടിവി ആരോ വിച്ഛേദിച്ചിരുന്നു. കൊല്ലപ്പെട്ട സന്യാസിക്ക് മറ്റ് ശത്രുക്കൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. സന്യാസിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാനാവും കൊലപാതകം നടത്തിയതെന്ന സംശയം തുടക്കത്തിൽ തന്നെ ഉയർന്നിരുന്നു. സംഭവത്തിന് പിന്നാലെ ആശ്രമത്തിലെ പാചകക്കാരനെ കാണാതായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios