നവതിയുടെ നിറവിലെത്തിയ ഹീരാബാ ​ഗാന്ധിന​ഗറിന്  സമീപം മോദിയുടെ സഹോദരനായ പങ്കജ് മോദിക്കൊപ്പമാണ് താമസം. രണ്ട് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് മോദി സ്വന്തം സംസ്ഥാനമായ ​ഗുജറാത്തിലെത്തിയിരിക്കുന്നത്. 

അഹമ്മദാബാദ്: ​ഗുജറാത്ത് സന്ദർശനത്തിനിടയിൽ അമ്മ ഹീരാബായെ കാണാൻ മോദിയെത്തി. അഹമ്മദാബാദിനടുത്തുള്ള റെയ്സാൻ ​ഗ്രാമത്തിൽ റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മോദി. നവതിയുടെ നിറവിലെത്തിയ ഹീരാബാ ​ഗാന്ധിന​ഗറിന് സമീപം മോദിയുടെ സഹോദരനായ പങ്കജ് മോദിക്കൊപ്പമാണ് താമസം. രണ്ട് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് മോദി സ്വന്തം സംസ്ഥാനമായ ​ഗുജറാത്തിലെത്തിയിരിക്കുന്നത്. 

അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം അരമണിക്കൂർ നേരം അദ്ദേഹം ചെലവഴിച്ചു. അമ്മയെ കാണാൻ പോകുന്നതിന് മുമ്പ് റെയ്സാൻ ​ഗ്രാമത്തിലെ ഡോലേശ്വർ മഹാദേവ ക്ഷേത്രത്തിലും മോദി ദർശനം നടത്തി. മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും സംഘടിപ്പിച്ചിരുന്നു. ​ഗുജറാത്തിൽ പ്രധാനപ്പെട്ട രണ്ട് പരിപാടികളിൽ ഇന്ന് മോദി പങ്കെടുക്കും.