പ്രസിഡന്റ് തിരഞ്ഞെടുപ്പായതിനാൽ സ്ഥാനാർത്ഥികളുമായി രാഷ്ട്രീയ കൂടിക്കാഴ്ചകൾ ഒഴിവാക്കും.  

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 26 ന് ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഐക്യരാഷ്ട്ര സഭയുടെ എഴുപത്തിയൊൻപതാമത് പൊതു സമ്മേളനം സെപ്റ്റംബർ 24 മുതൽ 30 വരെ ന്യൂയോർക്കിൽ സംഘടിപ്പിക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തുക. സെപ്റ്റംബർ 22ന് അമേരിക്കയിലെ ഇന്ത്യൻ സമൂഹവുമായി പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ന്യൂയോർക്കിലെ ലോങ് ഐലന്റിൽ നടക്കുന്ന പരിപാടിയിൽ പതിനായിരത്തോളം പ്രവാസികളെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പായതിനാൽ സ്ഥാനാർത്ഥികളുമായി രാഷ്ട്രീയ കൂടിക്കാഴ്ചകൾ ഒഴിവാക്കും.

Independence Day 2024 | Asianet News LIVE | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ് | Latest News