Asianet News MalayalamAsianet News Malayalam

ഇന്ന് രാവിലെ 10ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക്ഡൗണില്‍ ഇളവുണ്ടാകുമോ?

  • ലോക്ക്ഡൗണ്‍ നീട്ടുന്നതിനോട് സഹകരിക്കാന്‍ മോദി ജനങ്ങളോട് ആവശ്യപ്പെടും. ലോക്ക്ഡൗണ്‍ വഴി രോഗപ്രതിരോധത്തില്‍ ഇതുവരെ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി വിശദീകരിക്കും.
Prime minister Narendra Modi Addresses Nation on Tuesday 10am
Author
New Delhi, First Published Apr 14, 2020, 6:23 AM IST
ദില്ലി:  ലോക്ക്ഡൗണ്‍ നീട്ടുന്നതിലെ കേന്ദ്ര മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും. മാര്‍ച്ച് 25ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ രണ്ട് ആഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടും. ഇളവുകളോടെയായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുക. ഏതൊക്കെ മേഖലയെ ഒഴിവാക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതിനോട് സഹകരിക്കാന്‍ മോദി ജനങ്ങളോട് ആവശ്യപ്പെടും. ലോക്ക്ഡൗണ്‍ വഴി രോഗപ്രതിരോധത്തില്‍ ഇതുവരെ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി വിശദീകരിക്കും.

ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ പത്ത് ഇരട്ടിയെങ്കിലും കൂടുമായിരുന്നു എന്ന കണക്കുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇളവുകള്‍ എന്തൊക്കെ എന്ന് പ്രധാനമന്ത്രി വിശദീകരിക്കും. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ എപ്പോള്‍ തുടങ്ങാനാകും എന്നതിലും വ്യക്തത പ്രതീക്ഷിക്കുന്നു. സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ മോദി മുന്നോട്ടു വെക്കും. പ്രവാസികളെ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യം കേരളം ഉന്നയിച്ചിട്ടുണ്ട്. സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള സൂചനയും മോദി നല്‍കും.
 
Follow Us:
Download App:
  • android
  • ios