ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ വിപ്ലവം സൃഷ്ടിച്ച വ്യക്തിയെന്നാണ് ഉസ്താദ് ഹുസൈനെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. 

ദില്ലി : അന്തരിച്ച തബല മാന്ത്രികന്‍ സക്കീർ ഹുസൈന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ വിപ്ലവം സൃഷ്ടിച്ച വ്യക്തിയെന്നാണ് ഉസ്താദ് ഹുസൈനെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. 

"ഇതിഹാസ തബല വിദ്വാൻ ഉസ്താദ് സക്കീർ ഹുസൈൻ ജിയുടെ വേർപാടിൽ അഗാധമായ ദു;ഖമുണ്ട്. ഇന്ത്യൻ ശാസ്ത്രീയ സംഗീത ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഒരു യഥാർത്ഥ പ്രതിഭയായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. സമാനതകളില്ലാത്ത തന്റെ താളവൈഭവം കൊണ്ട് ദശലക്ഷക്കണക്കിന് സംഗീതാസ്വാദകരെയും തബലയെയും ആഗോളതലത്തിലേക്ക് കൊണ്ടുവന്നു. .ഇതിലൂടെ അദ്ദേഹം ഇന്ത്യൻ ക്ലാസിക്കൽ പാരമ്പര്യത്തെ ആഗോള സംഗീതവുമായി സമന്വയിപ്പിക്കുകയും സാംസ്കാരിക ഐക്യത്തിൻ്റെ ഒരു ബിംബമായി മാറുകയും ചെയ്തു.

"അദ്ദേഹത്തിന്‌റെ വ്യത്യസ്തമായ പ്രകടനവും ആത്മാർത്ഥമായ രചനകളും സംഗീതജ്ഞരുടെയും സംഗീത പ്രേമികളുടെയും വരും തലമുറകളെയും തലമുറകളെ ഒരുപോലെ പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും, ആഗോള സംഗീത സമൂഹത്തിനും എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു", പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദിയുടെ എക്സ് പോസ്റ്റ് :

Scroll to load tweet…

ഹൃദയ- ശ്വാസകോശ സംബന്ധമായ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് സാക്കിര്‍ ഹുസൈന്റെ അന്ത്യം. 73 വയസായിരുന്നു.

സംസ്കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കീഴടക്കിയ സംഗീതജ്ഞൻ; ഉസ്താദ് സാക്കിർ ഹുസൈന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം